എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2012, ജനുവരി 9, തിങ്കളാഴ്‌ച

ഇന്നലെ എന്തായിരുന്നു ക്ലാസ്സില്‍ എടുത്ത വിഷയം എന്ന് നിനക്ക് ഓര്‍മ്മയുണ്ടോ?

കഷണ്ടിത്തലയില്‍ കൈ തടവി കൊണ്ട് കുഞ്ഞാലന്‍ മൗലവി സാവധാനം ക്ലാസ്സിലേക്ക് കയറി വന്നു. കുട്ടികളൊക്കെ നിശബ്ദരായി. എല്ലാവരുടെയും മുഖത്തേക്ക് ഒന്ന് കണ്ണോടിച്ച ശേഷം മൗലവി ഹാജര്‍ നില പരിശോദിച്ചു. ഔപചാരികതകളൊക്കെ കഴിഞ്ഞതോടെ കയ്യിലൊരു ചൂരല്‍ കഷ്ണവുമായി മൗലവി മുന്‍ ഭാഗത്തെ ഡസ്കില്‍ വന്നിരുന്നു.
എന്നും ഇത് തന്നെയാണ് കുഞ്ഞാലന്‍ മൗലവിയുടെ ശൈലി. രാവിലെ തന്നെ നാല് പാടും ചൂരല്‍ വീശിയില്ലെങ്കില്‍ മൗലവിക്ക് ഒരു സമാധാനവും കിട്ടില്ല. മൗലവി മുന്നില്‍ വന്നു നിന്നതോടെ കുട്ടികളില്‍ പലരുടെയും ഹൃദയ മിടിപ്പ് കൂടി കൂടി വന്നു. ആദ്യത്തെ ചോദ്യം തന്നെ തന്നോടാകുമോ എന്നായിരുന്നു ഓരോരുത്തരുടെയും ഭയം. നിശബ്ധത ബേധിച്ചു മുന്നിലുള്ള കുട്ടിയോട് മൗലവി ചോദിച്ചു. ഇന്നലെ എന്തായിരുന്നു ക്ലാസ്സില്‍ എടുത്ത വിഷയം എന്ന് നിനക്ക് ഓര്‍മ്മയുണ്ടോ? ചാടി എഴുന്നേറ്റു കൊണ്ട് അവന്‍ പറഞ്ഞു "ഇല്‍മുല്‍ ഗൈബ്‌" .
ഇല്‍മുല്‍ ഗിബിനെ കുറിച്ച് അതായത് മറഞ്ഞ കാര്യങ്ങളിലെ അറിവിനെ കുറിച്ച് ഇന്നലെ എടുത്ത ക്ലാസ്സിലെ ഭാഗങ്ങള്‍ പഠിച്ചു വരാത്തവര്‍ ആരെങ്കിലും ഉണ്ടോ? ഇല്ലെന്ന രീതിയില്‍ കുട്ടികള്‍ തലയാട്ടി. അല്പം കഴിഞ്ഞപ്പോള്‍ ബാക്ക് ബെഞ്ചില്‍ നിന്നും കണ്ണീരൊഴുക്കി നീണ്ടു മെലിഞ്ഞ ഒരു കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു . എനിക്ക് ഇന്നലെ പഠിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ പുസ്തകം പിടിച്ചു വാങ്ങി വല്ലിമ്മ അടുപ്പില്‍ ഇട്ടു കരിച്ചു കളഞ്ഞു.
ഉത്തരം കേട്ട് മൗലവി അന്തം വിട്ടു നിന്നു. ഇങ്ങനെയും ഇക്കാലത്ത് ആളുകള്‍ ഉണ്ടോ. കുട്ടികള്‍ പഠിക്കുന്ന പുസ്തകം കരിച്ചു കളയുന്ന ഉമ്മമാരോ? വിശ്വസിക്കാന്‍ കഴിയാതെ മൗലവി കുട്ടിയെ മുന്നിലേക്ക്‌ വിളിച്ചു വരുത്തി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.
അവന്‍ പറഞ്ഞു തുടങ്ങി. ഇന്നലെ രാത്രി ഞാന്‍ ഈ പാഠം വായിക്കുകയായിരുന്നു. അള്ളാഹു അല്ലാതെ ഒരാള്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയില്ല എന്നും പ്രവാചകര്‍ക്ക്‌ പോലും അവര്‍ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയില്ല എന്നും ഞാന്‍ ബുക്ക്‌ നോക്കി വായിച്ചപ്പോള്‍ ഭയങ്കര ദേഷ്യത്തോടെ വല്ലിമ്മ ഓടി വന്നു എന്റെ കയ്യില്‍ നിന്നും ബുക്ക്‌ വാങ്ങി നേരെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു. നിനക്കൊന്നും മാപ്പള ജാതിക്കാര്‍ പഠിക്കുന്ന മദ്രസ്സയില്‍ കൊണ്ട് പോയി മകനെ ചേര്‍ത്ത് കൂടെ എന്ന് ചോദിച്ചു ഉപ്പയോട്‌ കുറെ ദേഷ്യപ്പെട്ടു. ബുക്ക്‌ അടുപ്പിലേക്ക് എറിഞ്ഞ ശേഷം ഉപ്പയോട്‌ വല്ലിമ്മ ചോദിച്ചു. അവന്‍ ആ വൃത്തി കേട്ട ബുക്ക്‌ നോക്കി വായിച്ചത് എന്താണെന്ന് നിനക്കറിയുമോ? മുത്ത് രസൂലിനു പോലും മറഞ്ഞ കാര്യം അറിയില്ലെന്ന്. നീ അവനെ കൊണ്ട് പോയി ചേര്‍ത്ത ഒരു മദ്രസ്സ....
വല്ലിമ്മയുടെ സംസാരം കുറെ നേരം കേട്ട് നിന്ന ശേഷം ഉപ്പ പറഞ്ഞു. മറഞ്ഞതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് മാത്രം ആണ് അവന്‍ കാണിച്ചു കൊടുക്കുന്നതും അറിയിച്ചു കൊടുക്കുന്നതും. അല്ലാതെ അടിമ ഉദ്ദേശിക്കുമ്പോള്‍ അതിനു അല്ലാഹു കഴിവ് കൊടുക്കും എന്നത് പണ്ടത്തെ മുസ്ലിയാക്കന്മാര്‍ ഉമ്മയെ പറഞ്ഞു പറ്റിച്ചതാണ്. ഇത്രയേ ഒള്ളൂ ഇതില്‍ . അതിനു അവന്റെ ബുക്ക്‌ കരിച്ചു കളയേണ്ട ആവശ്യമൊന്നുമില്ലായിരുന്നു.
ഉടനെ വല്ലിമ്മ തിരിച്ചൊരു ചോദ്യം " നീ ഇപ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?" അതെ എന്ന അര്‍ത്ഥത്തില്‍ ഉപ്പ തലയാട്ടി. അപ്പൊ വല്ലിമ്മ ചോദിച്ചു . നമ്മില്‍ നിന്ന് മറഞ്ഞതും അല്ലാത്തതുമായ എല്ലാം അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമാണ് നമുക്ക് അറിയാന്‍ കഴിയൂ എന്നല്ലേ നീ പറഞ്ഞത്. ശരിയാണ്. എങ്കില്‍ നമ്മുടെ മുന്നിലുള്ള കാര്യം തന്നെ ആദ്യം എടുക്കാം. ഞാന്‍ നിന്നെ കാണാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനുള്ള കഴിവ് റബ്ബ് എനിക്ക് തരുന്നു. മുകളിലെ റൂമില്‍ ആരാണെന്നു അറിയാന്‍ ആഗ്രഹിക്കുമ്പോള്‍ അങ്ങോട്ട്‌ പോയി നോക്കാനുള്ള കഴിവ് അള്ളാഹു തരുന്നു.താഴേക്ക് നോക്കാന്‍ ശ്രമിക്കുമ്പോള്‍, മുറ്റത്തു പോകാന്‍ ഉദ്ദേശിക്കുമ്പോള്‍, ഖുര്‍'ആന്‍ ഓതാന്‍ ഉദ്ദേശിക്കുമ്പോള്‍ , അറിവ് പഠിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, പത്രം വായിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, എന്ന് വേണ്ട നാം എന്ത് കാര്യങ്ങള്‍ ചെയ്യാന്‍ അതിനുള്ള കഴിവ് അള്ളാഹു നമുക്ക് നല്‍കുന്നുണ്ട്. ഇത് നാം നമ്മുടെ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്നു. അതിനൊക്കെ പുറമേ നീ സങ്കല്‍പ്പിക്കുക. ഒരാള്‍ നിന്നോട് 100 രൂപ കടം ചോദിക്കാന്‍ വേണ്ടി വരുമ്പോള്‍ കണ്ടു നിന്ന മറ്റൊരാള്‍ അവനോടു " നീ അവന്റെ അടുത്ത പോയി കടം ചോദിക്കരുത്, കാരണം അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ നിനക്ക് പൈസ തരാന്‍ അയാള്‍ക്ക് കഴിയൂ. അത് കൊണ്ട് നീ തിരിച്ചു പൊയ്ക്കോ " എന്ന് പറഞ്ഞാല്‍ നീ എന്ത് പ്രതികരിക്കും? അത് പോലെ തന്നെയാണ് മറഞ്ഞ കാര്യങ്ങളും. അടിമ ഉദ്ദേശിക്കുമ്പോള്‍ ഒരു കാര്യം ചെയ്യാനുള്ള കഴിവ് റബ് കൊടുത്തില്ലെങ്കില്‍ പിന്നെ അത് കൊണ്ട് അടിമക്ക് വലിയ ഉപകാരം ഒന്നും ഇല്ല എന്ന് നിനക്ക് മനസ്സിലായോ?
ഉപ്പ എല്ലാം കേട്ട് തല താഴ്ത്തി നിന്നു. ഒന്നും പറയാന്‍ ഉപ്പാക്ക് കഴിഞ്ഞില്ല. ഇന്ന് രാവിലെ മദ്രസ്സയിലേക്ക് വരുമ്പോള്‍ ഉപ്പ ഈ കാര്യം മൌലവിയോടു ചോദിക്കാന്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ ഉത്തരം നല്‍കാന്‍ മൌലവിക്ക് കഴിയുന്നില്ല എങ്കില്‍ ഇന്നത്തോടെ ഈ മദ്രസ്സയില്‍ നിന്നും ഒഴിവാക്കി അടുത്ത സുന്നി മദ്രസ്സയില്‍ ചേര്‍ക്കാനാണ് ഉപ്പയുടെ തീരുമാനം.
കുട്ടിയുടെ സംസാരം കേട്ട് മൌലവി ആകെ വിയര്‍ത്തു. എന്ത് പറയും എന്ന് ഒരു നിശ്ചയവും കിട്ടുന്നില്ല. ബ്രേക്ക്‌ സമയത്ത് മറ്റു മൌലവിമാരുമായി കൂടി ആലോചിച്ചു. പക്ഷെ വല്ലിമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം കണ്ടു പിടിക്കാന്‍ ആര്‍ക്കും പറ്റിയില്ല. തങ്ങള്‍ നില കൊള്ളുന്ന പ്രസ്ഥാനം ഇത്രയും ദുര്ഭലമാനെന്നു എല്ലാവരും തിരിച്ചറിഞ്ഞു. പക്ഷെ ആരും പരിഭ്രമം പുറത്തു കാണിച്ചില്ല. എന്തൊക്കെയാണെങ്കിലും വിഷയം പുറത്തുള്ളവര്‍ അറിയാതെ എങ്ങനെ കൈകാര്യം ചെയ്യും എന്നവര്‍ ഒരുമിച്ചിരുന്നു ആലോചിച്ചു.
ക്ലാസ് കഴിഞ്ഞു പോകുന്ന സമയത്തു കുട്ടിയുടെ കയ്യില്‍ മൌലവി വന്നു ഒരു കുറിപ്പിട്ട കവര്‍ കൊടുത്തു. ചോദ്യത്തിനുള്ള വിശദമായ ഉത്തരം കിട്ടി എന്നാ സന്തോഷത്തില്‍ കുട്ടി വീട്ടിലേക്ക് യാത്രയായി. കയറി ചെന്ന ഉടനെ ഉപ്പ മകനോട് കാര്യം തിരക്കി. സന്തോഷത്തോടെ അവന്‍ കവര്‍ ഉപ്പാക്ക് കൊടുത്തു. ഉമ്മയോട് ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന നിമിഷങ്ങല്‍ക്കായി കൊതിച്ചു കൊണ്ട് അയാള്‍ കവര്‍ തുറന്നു എഴുത്ത് പുറത്തെടുത്തു. തുറന്നു നോക്കിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കയ്യിലിരിക്കുന്നത് മകന്റെ TC . തന്റെ നല്ല കാലം ഒരു വിഡ്ഢി പ്രസ്ഥാനത്തിന്റെ കൂടെ ചിലവ്ഴിച്ചതോര്‍ത്തു ലജ്ജിച്ചു അയാള്‍ തല താഴ്ത്തി. .................................................................
ഖാദിര്‍ കക്കയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ