എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2011, ജൂലൈ 13, ബുധനാഴ്‌ച

ഹാഷിം ഹാജി മനസ്സ് തുറക്കുന്നു

ജമാഅത്തെ ഇസ്‌ലാമി പൊളിഞ്ഞുവീഴാറായ വീട്‌!
പി കെ ഹാഷിം ഹാജി/ജംഷിദ്‌ നരിക്കുനി
ജമാഅത്തെ ഇസ്‌ലാമി പൊതുസമൂഹത്തില്‍ എന്നും ചര്‍ച്ചാവിഷയമാണ്‌. ഒരു സംഘടന അതും ഒരു മത (രാഷ്‌ട്രീയ) സംഘടന ഇത്രയധികം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ജമാഅത്തിന്റെ ആദര്‍ശസംഹിതകള്‍ പൊതുസമൂഹത്തിന്‌ അപകടം വരുത്തുന്നതാണോ? അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം സംശയത്തിന്റെ കണ്ണടക്കുള്ളിലൂടെ നിരീക്ഷിക്കപ്പെടുന്നതെന്തുകൊണ്ടായിരിക്കും? ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കേണ്ടതും അവര്‍ തന്നെയാണ്‌.
സയ്യിദ്‌ മൗദൂദി യുടെ അറുപഴഞ്ചനും അപരിഷ്‌കൃതവുമായ യുക്തിവിചാരങ്ങളെ പ്രചരിപ്പിച്ചുവരുന്ന അവര്‍ തന്നെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആളുകളായി സ്വയം ചമയുന്നതും നാമിന്ന്‌ കാണുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരുന്ന ഹാഷിം ഹാജി ജമാഅത്തിന്റെ പടിയിറങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അദ്ദേഹത്തിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റിന്‌ കീഴിലാണ്‌ എറണാകുളം മദീനാ മസ്‌്‌ജിദ്‌. മദീന മസ്‌ജിദ്‌ വിഷയത്തില്‍ അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടി വന്നത്‌ വലിയ അനീതിയാണ്‌. ഒരു കാലത്ത്‌ എറണാകുളത്തെ ജമാഅത്തിനെ പ്രതിനിധീകരിച്ചത്‌ ഹാഷിം ഹാജിയായിരുന്നു. പില്‍ക്കാലത്ത്‌ അദ്ദേഹം തന്റെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ജമാഅത്തിന്റെ ആദര്‍ശനിലപാടുകളിലെ വൈകൃതങ്ങളെകുറിച്ച്‌ സംസാരിക്കുകയാണിവിടെ.
കുടുംബപശ്ചാത്തലം?
കണ്ണൂര്‍ ജില്ലയിലെ എടക്കാട്‌ ഗ്രാമത്തില്‍ പി കെ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ മകനായി 1936ലാണ്‌ ജനനം. ഉപ്പ ബിസിനസ്സുകാരനായിരുന്നു. ഇസ്‌ലാഹി ആദര്‍ശമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്‌. കെ എം മൗലവി, ഇ കെ മൗലവി, സീതി സാഹിബ്‌ തുടങ്ങിയവരോടൊപ്പം ഉപ്പ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പതിനേഴാമത്തെ വയസ്സില്‍ തന്നെ ബിസിനസ്‌ ആവശ്യാര്‍ഥം മദ്രാസില്‍ പോയ ഓര്‍മയുണ്ട്‌. പിന്നീട്‌ 1958ല്‍ എറണാകുളത്ത്‌ സ്വന്തം നിലയില്‍ ബിസിനസ്‌ തുടങ്ങി. പുല്ലേപ്പടി സലഫി മസ്‌ജിദിലായിരുന്നു നമസ്‌കാരം നിര്‍വഹിക്കാനും മറ്റും പോയിരുന്നത്‌. ഇസ്‌ലാഹി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ അപ്രതീക്ഷിതമായാണ്‌ ജമാഅത്തില്‍ എത്തിപ്പെട്ടത്‌.
പുല്ലേപ്പടി സലഫി മസ്‌ജിദില്‍ ഞാന്‍ ആക്‌ടിംഗ്‌ മുതവല്ലിയായിരിക്കെ അവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ വരികയും ഞാനവര്‍ക്ക്‌ അവിടെ അഭയം നല്‍കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ 1966ല്‍ അനുഭാവിഹല്‍ക്ക രൂപീകരിക്കുകയും ഞാനതില്‍ അംഗത്വമെടുക്കുകയും ചെയ്‌തു. ഈ പള്ളിയില്‍ ഒരു ജമാഅത്ത്‌ ഖത്വീബിനെ നിയമിക്കുകയും ചെയ്‌തു. 1974 ആയപ്പോഴേക്കും കെ ഉമര്‍ മൗലവിയുടെ ശക്തമായ ബോധവത്‌കരണം കാരണം ഇവിടെയുള്ള ഭൂരിപക്ഷവും ജമാഅത്ത്‌ വിരോധികളായി മാറി. ഞാനപ്പോഴും അതില്‍ തന്നെ ഉറച്ചുനിന്നു. സയ്യിദ്‌ മൗദൂദിയുടെ കടുത്ത ആരാധകനും അന്ധമായി അദ്ദേഹത്തെ ആദരിക്കുന്നവനുമായിരുന്നു ഞാന്‍. ഉമര്‍ മൗലവി മൗദൂദിയെ വിമര്‍ശിച്ച്‌ സംസാരിക്കുന്നതില്‍ അത്യധികം അസ്വസ്ഥനായിരുന്നു ഞാന്‍. ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്‌ സ്വര്‍ഗപ്രവേശത്തിന്‌ നല്ലതെന്ന്‌ ഞാനുറച്ചുവിശ്വസിച്ചു. അപ്രതീക്ഷിതമായ ഒരെത്തിപ്പെടലായിരുന്നു ജമാഅത്തില്‍.
ജമാഅത്തില്‍ നിന്ന്‌ പടിയിറങ്ങിയതിനെക്കുറിച്ച്‌?
എറണാകുളത്ത്‌ ഞാന്‍ ഒരു ഇസ്‌ലാമിക്‌ സെന്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഒരു ട്രസ്റ്റ്‌മെമ്പറായിരുന്നു പള്ളുരുത്തി ഹാജി. ജമാഅത്തിന്റെ വലയില്‍ പെട്ടുപോകുന്നതിനെക്കുറിച്ച്‌ എന്നെ നിരന്തരം താക്കീത്‌ ചെയ്യുമായിരുന്നു. എന്നാല്‍ ഞാന്‍ അപ്പോഴൊന്നും ജമാഅത്തില്‍ ഒരു കുറ്റവും കണ്ടിരുന്നില്ല. എന്നാല്‍ അവരുടെ ആദര്‍ശമില്ലായ്‌മയും നിലപാടുകളിലെ വഞ്ചനയുമെല്ലാം എനിക്ക്‌ പതുക്കെ ബോധ്യപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക്‌ സെന്ററിനെ അവരുടെ എ കെ ജി സെന്ററാക്കാന്‍ അവര്‍ പണിയെടുത്തു. 2008ല്‍ പ്രസ്‌തുത സ്ഥാപനം പൂര്‍ണമായി അവരുടെ അധീനതയിലായി.
മൗദൂദി വിവക്ഷിച്ച ജനാധിപത്യ-മതേതരത്വ കാഴ്‌ചപ്പാടുകള്‍ എങ്ങനെ വിശദീകരിക്കാനാകും?
ജനാധിപത്യത്തെയും മതേതരത്വത്തെയും തലകീഴാക്കി അവതരിപ്പിക്കുകയാണദ്ദേഹം ചെയ്‌തത്‌. അതോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ടത്‌ ഇത്തരം കാഴ്‌ചപ്പാടുകളെയും ചിന്തകളെയും അവതരിപ്പിക്കുക വഴി മൗദൂദിയുടെ നേതൃത്വത്തില്‍ നടന്നത്‌ ഒരു നാടകം കളി മാത്രമാണ്‌. അദ്ദേഹത്തിന്റെ മുഴുവന്‍ സങ്കല്‌പങ്ങളും ഈ നാടകത്തിലെ വ്യത്യസ്‌ത എപ്പിസോഡുകള്‍ മാത്രമാണ്‌. റൂദാദ്‌ ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ ഈ നാടകം കൃത്യമായി തെളിഞ്ഞു കാണാം. പഴഞ്ചന്‍ ഇസ്‌ലാമിനെ ഒഴിവാക്കി പുതിയ ഇസ്‌ലാമിനെ അവതരിപ്പിക്കാനാണദ്ദേഹം അതിലൂടെ ശ്രമിക്കുന്നത്‌. താന്‍ വിഭാവനം ചെയ്യുന്ന പുതിയ ഇസ്‌ലാമില്‍ അമുസ്‌ലിംകള്‍ക്ക്‌ പോലും അംഗമാകാമെന്നും, കൃത്യമായ ആലോചനകള്‍ക്കു ശേഷം മാത്രമേ ഇതില്‍ അംഗമാകേണ്ടതുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തുന്നു. ഈ പുതിയ ഇസ്‌ലാമില്‍ നിന്നും പുറത്തുപോയാല്‍ അവന്‍ മുര്‍തദ്ദ്‌ (മതപരിത്യാഗി) ആയിത്തീരുമെന്നതിന്‌ ആയത്തും ഉദ്ധരിക്കുന്നുണ്ട്‌. ഇപ്പോള്‍ ജമാഅത്തില്‍ നിന്നും പുറത്തുപോയ ഹമീദ്‌ വാണിമേല്‍ മൗദൂദിയുടെ വീക്ഷണപ്രകാരം മുര്‍തദ്ദിന്റെ പട്ടികയില്‍ പെടുമോ എന്നത്‌ വിശദീകരിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. സമൂഹത്തെ വഴിതെറ്റിക്കുന്ന ചിന്തകളാണ്‌ മൗദൂദിയുടെ ഓരോ കാഴ്‌ചപ്പാടുകളും. ഖുര്‍ആന്റെ യഥാര്‍ഥ അര്‍ഥവും ആശയവും അതിന്റെ മുഴുവന്‍ സ്‌പിരിറ്റോടെ തനിക്ക്‌ മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നതരത്തിലാണ്‌ അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണങ്ങളും.
മൗദൂദിയുടെ മതരാഷ്‌ട്രവാദ സങ്കല്‌പങ്ങള്‍ ആധുനിക ജമാഅത്തുകാര്‍ കയ്യൊഴിഞ്ഞിട്ടുണ്ടോ?
മൗദൂദി പഠിപ്പിച്ച മതരാഷ്‌ട്രവാദ സങ്കല്‌പം മുറുകെ പിടിക്കുന്നവര്‍ തന്നെയാണ്‌ ആധുനിക ജമാഅത്തുകാര്‍. ഇപ്പോഴുമവര്‍ മതരാഷ്‌ട്രവാദത്തെ പരിചയപ്പെടുത്തുന്ന സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. മൗദൂദിയുടെ ആദര്‍ശങ്ങള്‍ എവിടെയും തിരുത്തിയതായി അറിയില്ല. ഒരു ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ നിര്‍മിതിക്ക്‌ വേണ്ടിയാണ്‌ ഇസ്‌ലാമിലെ നമസ്‌കാരം പോലുള്ള ആരാധനകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ളതെന്ന്‌ പോലും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്‌ലാം മതത്തെ മതരാഷ്‌ട്രവാദത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കി വിലയിരുത്തിയതിന്റെ സ്വാഭാവിക പരാജയം മാത്രമാണ്‌ മൗദൂദിയുടെ ഓരോ ചിന്തയിലും തെളിഞ്ഞുകാണുന്നത്‌.
മൗദൂദിയെ തള്ളാനും കൊള്ളാനും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്‌ ഇന്നത്തെ ജമാഅത്തുകാരുള്ളത്‌. പൊളിഞ്ഞുതീരാറായ ഒരു വീടുപോലെയാണിന്ന്‌ ജമാഅത്ത്‌. മൗദൂദിയുടെ വിഷലിപ്‌ത വിചാരങ്ങള്‍ ഉപേക്ഷിക്കാത്തിടത്തോളം കാലം അവര്‍ക്ക്‌ സമൂഹത്തില്‍ നിന്ന്‌ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുകൊണ്ടേയിരിക്കും.
ഇന്ത്യപോലുള്ള ജനാധിപത്യ, മതേതരത്വ സമൂഹത്തില്‍ മതരാഷ്‌ട്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ എത്രമാത്രം മുന്നോട്ട്‌ പോകാനാകും?
ഇന്ത്യപോലുള്ള ബഹുമത സമൂഹത്തില്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ള തീവ്ര ചിന്താവിഭാഗക്കാര്‍ക്ക്‌ നിലനിന്നുപോരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ട്‌. തീവ്രവാദികള്‍ എപ്പോഴും മനുഷ്യന്റെ വികാരത്തെയാണ്‌ ഫോക്കസ്‌ ചെയ്യുന്നത്‌. അവിവേകികളും, വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്ന്‌ വീഴുക സ്വാഭാവികം. വിദ്യാവിഹീനരും യാഥാസ്ഥിതികരും അന്ധമായ അനുകരണ സ്വഭാവമുള്ളവരും കേരളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളതെന്നത്‌ മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ നിലനിന്നുപോരാനുള്ള സാധ്യത നല്‌കുന്നുണ്ട്‌. എന്നിരുന്നാലും കരുത്തുറ്റ ജനാധിപത്യ മതേതരത്വബോധമുള്ള കേരളീയര്‍ക്ക്‌ ഇത്തരം മതരാഷ്‌ട്രവാദ ചിന്താഗതിക്കാരെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്‌ലാമിക്കും ആര്‍ എസ്‌ എസ്സിനുമൊന്നും ഇവിടെ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത്‌.
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശരിയായ അറിവിലേക്കെത്തിച്ചേര്‍ന്നാല്‍ ഹുകൂമത്തെ ഇലാഹിയും, ഇഖാമത്തുദ്ദീനുമെല്ലാം വലിച്ചെറിയാന്‍ കഴിയും. മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ അധിക ദൂരം സഞ്ചരിക്കാനാവില്ല. ചരിത്രം അതാണ്‌ പഠിപ്പിച്ചുതരുന്നത്‌. റഷ്യയില്‍ കമ്യൂണിസ്റ്റ്‌ ആദര്‍ശം കരിഞ്ഞുവീണതും, മൗദൂദിയുടെ തലതിരിഞ്ഞ സങ്കല്‌പങ്ങള്‍ അപ്രായോഗികമാണെന്ന്‌ വ്യക്തമായതുമെല്ലാം ഉദാഹരണം.
ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട്‌ വിമര്‍ശനവിധേയമാകുന്നു?
സത്യത്തിന്റെയോ ധര്‍മത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആദര്‍ശത്തിന്റെ വക്താക്കളാണവര്‍. നിമിഷ നേരം കൊണ്ട്‌ തങ്ങളുടെ ആദര്‍ശം മാറ്റിപ്പറയാന്‍ ധൈര്യപ്പെടുന്ന ഒരു സംഘടന ഇവിടെയില്ല. മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി മാറ്റി ഇഖാമത്തുദ്ദീന്‍ കൊണ്ടുവന്നു. ഹറാമാക്കിയ വോട്ട്‌ ഹലാലാക്കി. മൂല്യം നോക്കിയുള്ള വോട്ട്‌ ചെയ്യല്‍ മതിയാക്കി, മൂല്യമളക്കാനുള്ള അളവുകോലുമായി നടന്ന്‌ ഒടുവില്‍ അങ്കലാപ്പില്‍ പെട്ടു. കേരള മുസ്‌ലിംകളെ ഇസ്‌ലാമിന്റെ മഹത്തായ പ്രതലത്തില്‍ നിന്നും തികച്ചും വികലമായ ആദര്‍ശത്തിലേക്കെത്തിക്കാന്‍ പണിയെടുക്കുകയും സമൂഹത്തില്‍ കോമാളിവേഷം കെട്ടുകയും ചെയ്യുന്നവര്‍ വിമര്‍ശിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവരാണ്‌. ഒന്നു ചോദിക്കട്ടെ, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നിലവില്‍ വന്നുവെന്നിരിക്കട്ടെ. കേരളത്തിലവര്‍ ആരെയാണ്‌ മുഖ്യമന്ത്രിയാക്കാന്‍ താല്‌പര്യപ്പെടുക? ഭരണീയരായവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള ഭരണവ്യവസ്ഥയാണിവര്‍ നടപ്പിലാക്കുക?
തങ്ങള്‍ മതരാഷ്‌ട്രവാദക്കാരല്ലെന്ന്‌ അവകാശപ്പെടുന്നവരാണ്‌ ജമാഅത്തുകാര്‍.
മതരാഷ്‌ട്രവാദക്കാര്‍ മതരാഷ്‌ട്രവാദം തങ്ങള്‍ക്കില്ലെന്ന്‌ പറയുന്നതിലെന്തര്‍ഥമാണുള്ളത്‌? അവര്‍ ആരെയൊക്കെയോ ഭയപ്പെടുന്നുവെന്നാണിത്‌ തെളിയിക്കുന്നത്‌. കാറല്‍ മാര്‍ക്‌സിന്റെ പേരില്‍ നിന്നാണ്‌ മാര്‍ക്‌സിസ്റ്റ്‌ എന്നത്‌ രൂപംകൊള്ളുന്നത്‌. അവര്‍ മാര്‍ക്‌സിസ്റ്റുകാരായി അറിയപ്പെടുന്നതിനെ വെറുക്കുന്നുമില്ല. എന്നാല്‍ ജമാഅത്തുകാര്‍ അവരുടെ ആചാര്യന്റെ പേര്‌ ചേര്‍ത്തുള്ള വിളി ഇഷ്‌ടപ്പെടുന്നുമില്ല. മാര്‍ക്‌സിസ്റ്റ്‌ എന്ന പേരുപോലെ മൗദൂദിസ്റ്റ്‌ എന്ന്‌ പറയുന്നതില്‍ എന്ത്‌ തെറ്റാണുള്ളത്‌? പക്ഷെ, അങ്ങനെ വിളിക്കുന്നതവര്‍ വെറുക്കുന്നു. ഇതുതന്നെയാണ്‌ മതരാഷ്‌ട്രവാദത്തിന്റെയും സ്ഥിതി. മതരാഷ്‌ട്രവാദം പ്രചരിപ്പിക്കുന്ന സാഹിത്യങ്ങള്‍ അവരുടെ പ്രസാധനാലയങ്ങള്‍ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ടല്ലോ? ഹമീദ്‌ ചേന്ദമംഗല്ലൂരിനെയും എം എന്‍ കാരശ്ശേരിയേയുമെല്ലാം ഇത്രയധികം പണിയെടുപ്പിച്ചത്‌ ജമാഅത്തിന്റെ `മതരാഷ്‌ട്രവാദ' ആശയമല്ലാതെ മറ്റെന്താണ്‌?
ജമാഅത്ത്‌ രാഷ്‌ട്രീയപ്പാര്‍ട്ടിയെക്കുറിച്ച്‌?
അതില്‍ അത്ഭുതപ്പെടാനില്ല. അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. ഇസ്‌ലാമികമായ അഡ്രസ്സുള്ള പാര്‍ട്ടിയല്ല അവര്‍. അവരെ ഒരു മതസംഘടനയായി വിലയിരുത്താന്‍ ഒരിക്കലും സാധ്യമല്ല. ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി പടുത്തുയര്‍ത്തപ്പെട്ട യുക്തി വിചാരങ്ങളുടെ സങ്കേതമാണവര്‍. രാഷ്‌ട്രീയം ഒരു കാലത്ത്‌ അവര്‍ക്ക്‌ ഹറാമായിരുന്നു. ഇന്നത്‌ ഹലാലായി. ഹുകൂമത്തെ ഇലാഹി എന്നത്‌ മാറ്റി ഇഖാമത്തുദ്ദീനാക്കി. വ്യതിയാനങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താനുണ്ട്‌.
ജമാഅത്തിനെ ദേശവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിച്ച ഇടതുപക്ഷത്തെ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ പിന്തുണച്ചതിനെപ്പറ്റി?
ഇതില്‍ അത്ഭുതപ്പെടാനെന്താണുള്ളത്‌? കൂട്ടുകൂടാന്‍ ഏറ്റവും യോഗ്യരാണിവര്‍. കക്കോടിയിലും കിനാലൂരിലുമെല്ലാം ഇടതുപക്ഷത്തില്‍ നിന്നും പൊതിരെ തല്ലുകിട്ടിയിട്ടും ഇടതിനോടുള്ള പ്രേമത്തിന്റെ രസതന്ത്രമാണ്‌ ഇനിയും പിടികിട്ടാത്തത്‌! ഈ രണ്ടു കക്ഷികളും ഇസ്‌ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയവരാണ്‌.
വ്യത്യസ്‌ത രാഷ്‌ട്രീയപ്പാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ മതത്തെ കൂട്ടുപിടിക്കുന്നതിനോടാണ്‌ വിയോജിപ്പ്‌. മുസ്‌ലിംലീഗ്‌ കേരളത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം പങ്കാളിത്തമുള്ള രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. പക്ഷെ, അവരൊരിക്കലും മതത്തെ ഉപയോഗിച്ച്‌ രാഷ്‌ട്രീയത്തില്‍ ചൂഷണം നടത്താറില്ല. ജമാഅത്ത്‌ പാര്‍ട്ടി ഇന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നുവെങ്കില്‍ നാളെ ബി ജെ പിയെയായിരിക്കും കൂട്ടുപിടിക്കുന്നത്‌.

മൌദൂദികള്‍ക്കും മടവൂരികള്‍ക്കും എന്തു ദീന്‍- Moulavi Group

പല്ലി മാഹാത്മ്യം ... ചാത്തെനെന്തു മഹ്ഷറ? മൌദൂദികള്‍ക്കും മടവൂരികള്‍ക്കും എന്തു ദീന്‍ ?മടവൂരികളിറക്കിയ പല നോടീസുകളിലും അവരുടെ പ്രസംഗങ്ങളിലും നിര പരാധിയായ പല്ലിയെ കൊല്ലുന്നത്‌ ആശയ വ്യതിയാനമായാണ് പറയുന്നത്. എല്ലാ ജീവികളും അല്ലാഹുവിന്നു തസ്ബീഹു ചെയ്യുന്നുണ്ടെന്ന് പഠിപ്പിക്കുന്ന ഇസ്ലാം പാവം പല്ലിയെ കൊല്ലാന്‍ നിര്‍ദ്ധേശിക്കുമോ എന്ന 'ഇമ്മിണി ബല്ല്യ ശോദ്ധ്യവും' ഇവര്‍ ചോദിക്കുന്നുണ്ട്. മടവൂരികളിറക്കിയ പല സിനിമകളിലും പല്ലിയെ കൊല്ലണമെന്ന പ്രവാചകന്റെ ഹദീസിനെ ക്രൂരമായി പരിഹസിക്കുന്നുണ്ട്.
യഥാര്‍തത്തില്‍ മടവൂരികളും അവരുടെ മയിലുപയോഗിച്ചു മൌദൂ ദികളും പരിഹസിക്കുന്നത് പ്രവാചക തിരുമെനിയെയാണ്. കാരണം പല്ലിയെ കൊല്ലണമെന്ന് പറയുന്നത് കെ.എന്‍ എം കാരല്ല. പ്രത്വൂത നബി (സ) യാണ്. അത് ബുഖാരിയും മുസ്ലിമും സംയുക്തമായി ഉദ്ധരിച്ച ഏറ്റവും പ്രബലമായ (മുത്തഫകുന് അലൈഹി ) ഹദീസിലുണ്ട്. തങ്ങളുടെ ബുദ്ധിക്കും ചിന്തയ്ക്കും നടപടി ക്രമങ്ങള്‍ക്കും യോജിക്കാത്തവ തള്ളുക എന്ന ജൂദ ക്രൈസ്തവ പാരമ്പര്യമാണ് മടവൂരി, മൌദൂദി ഫാസിക്കുകള്‍ പുനരുജ്ജീവിപ്പിചു കൊണ്ടിരിക്കുന്നത്.
തൊണ്ണൂറ്റി മൂന്നില്‍ പ്രസിദ്ധീകരിച്ച റിയാളു സ്വാലിഹീന്‍ പരിഭാഷയില്‍ ഇന്ന് ഈ ദുഷ്പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബ്ദു സ്സലാം സുല്ലമി (എടവണ്ണ) എഴുതിയത് നോക്കൂ.

ഇമേജ് കണ്ടില്ലെങ്കില്‍ അറ്റാച്മെന്റ് നോക്കുക ഇനി മടവൂരികളോട് ചോദിക്കട്ടെ 1993 മുതല്‍ ഭൂമി മലയാളത്തിലെ മുസ്ലിം സാധാരണക്കാര്‍ക്കിടയിലും വിശേഷിച്ചു മുജാഹിദുകള്‍ക്കിടയിലും (ഇപ്പോള്‍ ദാരുസ്സലാം പബ്ലികേഷന്സിലൂടെ വിദേശി മലയാളികള്‍ക്കിടയിലും) ആയിരക്കണക്കിന് കോപികള്‍ നിങ്ങള്‍ പ്രചരിപ്പിച്ചതല്ലേ സുല്ലമിയുടെ ഈ ഹദീസ് പരിഭാഷ?
"പ്രവാചക ചര്യ യനുസരിച്ച് ജീവിതം ക്രമ പെടുത്താനാഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് എറേ ഉപകാര പ്രദം" എന്ന് പുറം ചട്ടയില്‍ത്തന്നെ എഴുതിയ ഈ പാരിഭാഷയിലൂടെ 2002 വരെ സംയുക്തമായും പിന്നീട് നിങ്ങള്‍ ഒറ്റക്കും പ്രചരിപ്പിച്ച ഈ 'പല്ലി വധം' എന്ന് മുതല്‍ക്കാ ണ് ആശയ വ്യതിയാനവും അന്ത വിശ്വാസവുമായത്? സുല്ലമി മടവൂരിസത്തില്‍ 'ബൈഅത്തു' ചെയ്തത് മുതല്‍ക്കാണോ? മറുപടി പറയണം.
സലാം സുല്ലമിയുടെ പരിഭാഷയും ശബാബും മാത്രമല്ല, യുവതയുടെ ഇസ്ലാം മൂന്നാം വാല്യത്തിലൂടെയും 'പല്ലി വധം' മടവൂരികള്‍ പ്രച്ചരിപ്പിച്ചിട്ടുണ്ട്. 1998 ല്‍ യുവത പുറത്തിറക്കിയ ഇസ്ലാം 3 വാല്യത്തില്‍ കൊല്ലാന്‍ അനുവദിക്കപെട്ടവ എന്ന അധ്യായത്തില്‍ കാക്ക,കഴുകന്‍ ,തേള്‍, എലി കടിക്കുന്ന നായ എന്നിവയെ പോലെ പല്ലിയേയും കൊല്ലണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'എലിയും പല്ലിയും' എന്ന സബ് ഹെഡിങ്ങിനു കീഴില്‍ എഴുതിയിരിക്കുന്നത് നോക്കൂ. 'പല്ലിയും ദുഷ്ട ജന്തുക്കളില്‍ പെട്ടതാണ്.' സഅദ്ബിന്‍ അബീ വഖ്‌ആസ് (റ) പറയുന്നു. നബി (സ) പല്ലിക്ക്‌ ഫുവൈസിക് (കൊച്ചു അധര്‍മ്മി) എന്ന് നാമകരണം ചെയ്തു . (മുസ്ലിം). (ഇസ്ലാം 3 /245 (മടവൂരി പ്രസിദ്ദീകരണം )) പരിഭാഷയില്‍ ' ഈ ഹദീസുകള്‍ പരിശോദനയ്ക്ക് വിധേയമാണ് എന്ന് അടി കുറിപ്പെഴുതുകയല്ലാതെ ഹദീസുകള്‍ ദുര്‍ഭലമാനെന്നോ ബുദ്ധിക്കും കുര്‍ ആനിനും എതിരാകയാല്‍ തള്ളി കളയണം എന്ന്, ഇന്ന് പറയും പോലെ അന്ന് തീര്ത്തു പറയാത്തത് എന്തു കൊണ്ടായിരുന്നു?
പ്രബലമായ ഹദീസുകളുടെയൊക്കെ സനദുകള്‍ ബലഹീന മാണെന്ന് ജല്‍പ്പിക്കുന്ന സുല്ലമിയുടെ അനുയായികളെ... ശബാബെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ? 2006 ഏപ്രില്‍ 7 ലെ ശബാബില്‍ പല്ലിയെ കൊല്ലെണമെന്ന ഹദീസിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ 'ഈ വിഷയകമായ ഹദീസിന്റെ സനദിന് (നിവേദക പരമ്പരയ്ക്ക്) ന്യൂനത യുള്ളതായി ആരും ചൂണ്ടി കാണിച്ചു കണ്ടിട്ടില്ല' എന്നല്ലേ മറുപടി കൊടുത്തത്? പ്രബലമായ ഇത്തരം ഹദീസുകളെ ദുര്‍ന്യായം പറഞ്ഞു തള്ളുന്നതിന്റെ പേരാണ് 'ഹദീസ് നിഷേധം' എന്നത് ഇനിയെങ്കിലും ഓര്‍ത്തു വെക്കുക. കെ എന്‍ എമ്മിനോടായിട്ടുള്ള വൈര നിര്യാധന ബുദ്ധി കാരണം മുമ്പെഴുതി വിട്ടതെല്ലാം മറന്നു പോയോ?

2011, ജൂലൈ 11, തിങ്കളാഴ്‌ച



ഒഹ്ഹാബികളെ പോലീസ്‌ കൈയ്യോടെ പിടി കൂടിയ ഫോട്ടോ അടക്കമുള്ള പേപ്പര്‍ ന്യൂസ്‌


ഇരുളിെന്‍റ മറവില്‍ മഖ്ബറയില്‍ കളവ്‌ നടത്തുകയും ശേഷം മഖ്ബറ തന്നെ പൊളിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ നമുക്ക്‌ എങ്ങിനെ പരിചയപ്പെടാം സലഫികള്‍ എന്നും മുജാഹിദുകള്‍ എന്നും ഖുര്‍ആനും സുന്നത്തും മുറുക്കി കൊല്ലുന്നവരെന്നും വിളിക്കാമെങ്കില്‍ ... ഈ ഒഹ്ഹാബികളെ പോലീസ്‌ കൈയ്യോടെ പിടി കൂടിയ ഫോട്ടോ അടക്കമുള്ള പേപ്പര്‍ ന്യൂസ്‌


Gudalur NaduKani Churathilea Maqabara




2011, ജൂലൈ 7, വ്യാഴാഴ്‌ച

2011, ജൂലൈ 6, ബുധനാഴ്‌ച

കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത്‌



കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത്‌ ? എവിടെയാണിയാള്‍.... ആരാണ്‌ ഈ സ്വാമിക്ക്‌ പിതാവാകാന്‍ ഭാഗ്യാവാന്‍....നിഷ്പക്ഷമായി ചിന്തിക്കൂ....കാര്യങ്ങള്‍ വിലയിരുത്തൂ..പ്രതികരിക്കുക.എ.പിയായാലും ഇ.കെ.ആയാലും....

ഹനീഫ കായക്കൊടി ഒറ്റപ്പെടുന്ന സംവാദത്തിലെ പച്ചക്കള്ളം

Assalam alaikum. പ്രശസ്തമായ ആലുവ സംവാദത്തില്‍ ഇസ്തിഗാസ വിഷയത്തില്‍ നൌഷാദ് അഹ്സനിയുടെ മുന്നില്‍ വഹാബിസത്തിനു ഉത്തരം മുട്ടിയപ്പോള്‍ അവസാന അവസരം വരെ പല ഒഴിവു കഴിവുകള്‍ പറഞ്ഞു രക്ഷപ്പെട്ടെങ്കിലും അവസാനം മറുപടി പറയാതെ രക്ഷയില്ല എന്ന ഘട്ടം വന്നപ്പോള്‍ പച്ചകള്ളം പറഞ്ഞു തടി സലമാതാക്കിയ മുജാഹിദ് മൌലവി ഹനീഫ കായക്കൊടി ഇപ്പോള്‍ മുജഹിടുകള്‍ക്കിടയില്‍ പോലും ഒറ്റപ്പെടുന്ന കാഴ്ച ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത് . സംവാദം കഴിഞ്ഞപ്പോള്‍ തന്നെ സ്വന്തം ഉസ്താദ്‌ സലാം സുല്ലമിയുടെ നിശിത വിമര്‍ശനത്തിനു പാത്രമായ കായക്കൊടിയെ രക്ഷിക്കാന്‍ സ്വന്തം കൂടാരത്തിലെ സകരിയ്യ സ്വലാഹി അടക്കമുള്ള മൌലവിമാര്‍ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ സംഭവം നാട്ടില്‍ പാട്ടായതോടെ കായക്കൊടിയുടെ കളവിനെ ന്യായീകരിക്കാനും മറച്ചു പിടിക്കാനും ശ്രമിച്ചിരുന്ന സകരിയ്യ സ്വലാഹി പോലും പൊതു വേദിയില്‍ വെച്ച് ആലുവ സംവാദത്തില്‍ ഹനീഫ കായക്കൊടി പറഞ്ഞത് കളവാണെന്ന് സമ്മതിക്കേണ്ടി വന്ന ഗതികേടില്‍ ആണിപ്പോള്‍. സാദാരണ അങ്ങാടിയിലും കവലകളിലും പ്രസംഗം നടത്തുമ്പോള്‍ പച്ചക്കള്ളം വിളിച്ചു കൂവാറുള്ള മുജാഹിദ് മൌലവിമാര്‍ പബ്ലിക്‌ ആയ സംവാദ വേദിയിലും പച്ചക്കള്ളം വിളിച്ചു കൂവാന്‍ ദൈര്യപ്പെടും എന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അതും ആലുവ സംവാദത്തില്‍ സംഭവിച്ചു. ഈസ നബി (അ) അവസാന കാലത്ത് ഇറങ്ങി വരുമ്പോള്‍ മുഹമ്മദ്‌ നബി (സ) യെ റൌള ഷരീഫില്‍ വന്നു വിളിക്കും എന്നും രസൂലുല്ലഹി (സ) അതിനു ഉത്തരം ചെയ്യും എന്നും നിരവധി കിതാബുകളെ ഉദ്ദരിച്ച്‌ നൌഷാദ് ആഹ്സനി സ്ഥാപിച്ചപ്പോള്‍ കൂടെ മുജാഹിദ് പുരോഹിതന്‍ അല്‍ബാനിയുടെ കിതാബിലും അത് സ്വഹേഹ് ആണെന്ന് ഉണ്ട് എന്ന് അല്‍ബാനിയുടെ കിതാബ് ഉദ്ദരിച്ച്‌ നൌഷാദ് ആഹ്സനി സ്ഥാപിച്ചു. തങ്ങളുടെ നേതാവ് പോലും സ്വഹേഹ് ആണെന്ന് പ്രക്യപിച്ച ഹദീസ് മരണപ്പെട്ടവരോദ് സഹായം തേടുവാന്‍ സുന്നികള്‍ തെളിവാക്കുന്നു എന്ന് മനസ്സിലാക്കിയ മുജാഹിദ് മൌലവിമാര്‍ ആ ഹദീസ് ദുര്‍ബലം ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ ആയിരുന്നു പച്ചക്കള്ളം വിളമ്പിയത്. ആലുവ സംവാദം കഴിഞ്ഞപ്പോള്‍ തന്നെ കളവുകള്‍ പറഞ്ഞ രംഗങ്ങള്‍ ഉള്‍പെടെയുള്ള CD കല്‍ വ്യാപകമായി ഫ്രീ ആയി ഗള്‍ഫ്‌ രാജ്യങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം വിതരണം ചെയ്തിരുന്നു. മൌലവി ഹനീഫ കായക്കൊടി പറഞ്ഞത് സത്യം ആണെന്ന് മുജാഹിദ് പ്രവര്‍ത്തകരെ പറഞ്ഞു വഞ്ചിച്ച മൌലവിമാര്‍ ആലുവ സംവാദത്തില്‍ മുജാഹിദ് പക്ഷം വിജയിച്ചു എന്നും അതിനാല്‍ അതിന്റെ CD വ്യാപകമായി വിതരണം ചെയ്യണം എന്നും പ്രവര്‍ത്തകരെ ധരിപ്പിക്കുകയായിരുന്നു. തല്‍ഫലമായി ജിദ്ദയിലും പരിസരങ്ങളിലും മാത്രം മാത്രം ആയിരക്കണക്കിനാണ് ആലുവ സംവാദ മുജാഹിദ് CD കളാണ് വിതരണം ചെയ്യപ്പെട്ടത്. ദുബായ്, ഷാര്‍ജ, ഫുജൈറ, ദോഹ, അബുദാബി, റിയാദ്,മസ്കറ്റ് , തുടങ്ങിയ നഗരങ്ങളില്‍ പതിനായിരക്കണക്കിനു CD കളാണ് മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നത്. പക്ഷെ കയക്കൊടിയുടെ പച്ചക്കള്ളം പുറത്തായതോടെ CD വിതരണം നടത്തിയ പ്രവര്‍ത്തകരുടെ നില തന്നെ പരുങ്ങലില്‍ ആയി. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം നല്‍കാന്‍ കഴിയാതെ വഴി മാറി നടക്കേണ്ട അവസ്ഥ പോലും മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നതിനിടയിലാണ് സകരിയ്യ സ്വലാഹി ഗള്‍ഫില്‍ സന്ദര്‍ശനത്തിനു വരുന്നതും പ്രവര്‍ത്തകര്‍ സകരിയ സോലാഹിയെ ചോദ്യം ചെയ്യുന്നതും. ആദ്യമാദ്യം ഇവിടെയും കായക്കൊടിയുടെ കള്ളം മറച്ചു വെക്കാനുള്ള ഹീനമായ ശ്രമം ആണ് സകരിയ്യ നടത്തിയത്. പക്ഷെ വിട്ടു കൊടുക്കാന്‍ തയ്യാറില്ലാത്ത പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഉറച്ചു നിന്നപ്പോള്‍ സകരിയ്യ ഒടുവില്‍ സത്യം പറയാന്‍ തയ്യാറായി. ആലുവ സംവാദത്തില്‍ നൌഷാദ് ആഹ്സനി വായിച്ച അല്‍ബാനിയുടെ ഹദീസിനെ കുറിച്ച് അത് ദുര്‍ബലം ആണെന്ന് അല്‍ബാനി കിത്താബില്‍ പറഞ്ഞിട്ടില്ല എന്നും ഹനീഫ കായക്കൊടി ഈ ഹദീസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും സകരിയ സ്വലാഹി അവസാനം സമ്മതിക്കുകയായിരുന്നു. ആലുവ സംവാദത്തിലെ നൌഷാദ് ആഹ്സനി വായിച്ച ഹദീസും ഹനീഫ കായക്കൊടി പറഞ്ഞ കളവു മറുപടിയും അതിന്നു സകരിയ സ്വലഹിയുടെ ഏറ്റു പറച്ചിലും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://www.youtube.com/watch?v=JxamCmyWAT8 നാഥന്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നും അതിന്റെ മൌലവിമാരുടെ ശര്റില്‍ നിന്നും അവരുടെ ചതി പ്രയോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും സുന്നത് ജമ'അതില്‍ ഉറപ്പിച്ചു നിര്‍ത്തി ആരോഗ്യതോടെയുള്ള ദീര്ഗായുസ്സിനു ശേഷം ഈമാന്‍ സലാമാതാക്കി മരിപ്പിക്കുകയും ചെയ്യുമാറാകട്ടെ...ആമീന്‍. ദു' ആ വസിയ്യത്തോടെപി വി സി അബ്ദു