എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2012, ജനുവരി 18, ബുധനാഴ്‌ച

ദര്‍ശന കാഴ്ചവെക്കുന്ന ദര്‍ശന സുഖങ്ങള്‍ ഹലാലോ?

ടി വി പ്രചാരത്തിലാവുന്നതിന് മുമ്പ് ഏക വിനോദോപാധിയായി കണ്ടിരുന്നത് സിനിമയായിരുന്നതിനാല്‍ കൊച്ചു നാളിലെ കേട്ടു വളര്‍ന്നതാണ് സിനിമ കാണരുതെന്ന ഉപദേശം. ഉപ്പയും ഉമ്മയും പിന്നെ മദ്‌റസയിലെ ഉസ്താദുമാരും പലപ്പോഴായി ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു അത്. മാത്രമല്ല സിനിമ കണ്ടവരാരൊക്കെയെന്ന ഉസ്താദുമാരുടെ ചോദ്യം ചെയ്യലില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കി അതിന്റെ ഗൌരവം ഒന്നുകൂടെ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ഉസ്താദുമാര്‍ ശ്രമിക്കുമായിരുന്നു.
അതൊക്കെ പണ്ട് കാലം. ഇന്ന് എല്ലാം മാറി മറിഞ്ഞിരിക്കുന്നു. അന്ന് സിനിമ കണ്ടതിന് കുട്ടികളെ ശിക്ഷിച്ച ഉസ്താദുമാരുള്‍പ്പെടുന്ന ഒരു വിഭാഗം സിനിമയുടെയും ഡാന്‍സിന്റെയും അഴിഞ്ഞാട്ടത്തിന്റെയും പ്രചാരകരായി മാറുകയാണോ ? കാലത്തിനനുസരിച്ച് കോലം കെട്ടേണ്ട മതമല്ലല്ലോ ഇസ്‌ലാം . അഭിനയവും സംഗീതവുമൊക്കെ ഇടകലര്‍ത്തി ഇസ്‌ലാമികത്തനിമയെ ദുഷിപ്പിക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ വാദികള്‍ വരെ അറച്ച് നിന്നിടത്തേക്ക് സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും സുഖാസ്വാദനങ്ങള്‍ നല്‍കുന്ന ചാനലുമായി രംഗത്തിറങ്ങാന്‍ സുന്നികള്‍ക്കെങ്ങനെ കഴിയും ? പ്രിയപ്പെട്ട എസ് കെ ക്കാരാ, ഈ ചാനല്‍ കൊണ്ട് എന്ത് നന്മയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? ഇസ്‌ലാം നിഷിദ്ധമാക്കിയ തിന്മകളെ വര്‍ജ്ജിക്കുന്ന ഒരു പറ്റം സൂക്ഷ്മാലുക്കളുള്‍ക്കൊള്ളുന്ന സമൂഹത്തിലേക്ക് അവരുടെ വക്താക്കളെന്നവകാശപ്പെടുന്ന നിങ്ങള്‍ തന്നെ ഇത്തരം തിന്മകളുടെ പ്രചാരകരായിറങ്ങിയാല്‍ അനന്തര ഫലം അതിഭയാനകമായിരിക്കുമെന്ന് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ ? ടി വിയും ചാനലുകളുമെല്ലാം സര്‍വ്വത്ര വ്യാപകമായിട്ടും സിനിമയും സീരിയലുമൊന്നും കാണാതെ ജീവിക്കുന്ന എത്രയോ പേര്‍ ഇന്നും സമൂഹത്തിലുണ്ട്. അത്തരക്കാരുള്‍ക്കൊള്ളുന്ന സമൂഹത്തിലേക്കാണ് എസ് കെ എസ് എസ് എഫിന്റെ / സമസ്തയുടെ ചാനലെന്ന പേരില്‍ ദര്‍ശന അണിഞ്ഞൊരുങ്ങുന്നതെന്നോര്‍ക്കണം. (നിങ്ങള്‍ എത്ര നിഷേധിച്ചാലും ഇത് നിങ്ങളുടെ ചാനല്‍ തന്നെയെന്ന് മാലോകര്‍ക്കെല്ലാമറിയാം) . കുഞ്ഞായിന്‍ മുസ്‌ല്യാരുടെ ചരിത്രം പഠിപ്പിക്കാനെന്ന പേരില്‍ അന്യ സ്ത്രീ പുരുഷന്മാര്‍ അഭിനയിച്ച് സ്ക്രീനിലെത്തിക്കുന്ന പരമ്പരകള്‍ സിനിമയിലേക്കുള്ള പ്രചോദനം തന്നെയല്ലേ ? മലബാര്‍ കലാപത്തെക്കുറിച്ചും പഴശ്ശിരാജയെക്കുറിച്ചുമൊക്കെ ഇറങ്ങിയ ചരിത്രം പറയുന്ന സിനിമകളിലേക്കും തുടര്‍ന്നു മറ്റുള്ളവയിലേക്കുമുള്ള ഒരു വാതില്‍ അറിയാതെ തുറക്കപ്പെടുന്നില്ലേ ഇവിടെ ? സിനിമ കാണാന്‍ അറച്ച് നിന്നൊരു വിഭാഗത്തെ അതിലേക്ക് പ്രചോദിപ്പിക്കാനല്ലേ ഇത്തരം പ്രവണതകള്‍ സഹായിക്കുന്നുള്ളൂ. ഒരു തിന്മ ചെയ്യുന്നവന്റെ ശിക്ഷക്ക് തുല്യം തന്നെ അതിന് വഴിയൊരുക്കിയവനും ലഭിക്കുമെന്ന കാര്യം കൂടി നാം വിസ്മരിച്ചു കൂടാ.

നബിദിനം പ്രമാണിച്ച് മദ്‌റസകള്‍ തോറും നടത്തപ്പെടുന്ന മീലാദ് ഫെസ്റ്റുകളില്‍ പോലും സൂക്ഷ്മത പാലിച്ച് പോരുന്നവരാണ് സുന്നികള്‍. വിദ്യാര്‍ത്ഥിനികള്‍ക്ക് സ്റ്റേജ് പ്രാഗ്രാമുകള്‍ക്കവസരം നല്‍കിയാല്‍ അത് ഭാവിയില്‍ നൃത്തത്തിലേക്കും അഭിനയ്ത്തിലേക്കും മറ്റു നിഷിദ്ധങ്ങളിലേക്കുമുള്ള പ്രാത്സാഹനമാകുമോ എന്ന് ഭയന്ന് ഒന്നാം ക്ലാസ്സുകാരിയെ പോലും പരിപാടികളില്‍ നിന്നകറ്റി നിര്‍ത്തുന്നവര്‍,ചാനലിന്റെ പേരില്‍ നടത്തുന്ന പേക്കുത്തുകള്‍ എന്തൊക്കെയാണ് ? മുഖവും മുന്‍‌കയ്യും ഒഴികെയുള്ളവ മറച്ചെന്ന പേര് വരുത്തിയാല്‍ തന്നെ (അത് തന്നെ പൂര്‍ണ്ണമായി മറച്ചിട്ടില്ലെന്നത് വേറെ കാര്യം) ക്യാമറക്ക് മുന്നില്‍ ആടാനും പാടാനും ഇസ്‌ലാം പെണ്ണിന് അനുവാദം നല്‍കുന്നുണ്ടോ പ്രിയപ്പെട്ട എസ് കെ ക്കാരാ ? .ആ പേക്കൂത്തുകള്‍ ഇവിടെ
കാണാം ,
http://www.youtube.com/watch?v=XBtwXQXKzVo&feature=related

, ഇവിടെയും http://www.youtube.com/watch?v=F0dQWwSEsmw&feature=related

ഇതൊക്കെയാണ് ദര്‍ശനയൊരുക്കുന്ന സുകൃത കാഴ്ചകളെങ്കില്‍ ഏത് സമൂഹത്തെ സമുദ്ധരിക്കാനാണിതൊക്കെ ചെയ്ത്കൂട്ടുന്നത്. കാഴ്ചകളില്‍ സുകൃതമൊളിപ്പിക്കുന്ന മറ്റൊന്നു കൂടിയിതാ ഇവിടെ
http://www.youtube.com/watch?v=9b1DCVe_3DM&feature=related

ഇസ്‌ലാമിന്റെ, അതും സുന്നികളുടെ പേരിലുള്ള ഒരു ചാനലില്‍ സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിന് വേദിയൊരുക്കിക്കൊടുത്തുകൊണ്ട് എന്തു മൂല്യങ്ങളാണ് നിങ്ങള്‍ സമൂഹത്തിന് സംഭാവന ചെയ്യാനിരിക്കുന്നത് ? അശ്ലീലം കുത്തിനിറച്ച പരസ്യങ്ങളും ദര്‍ശന ‘ആസ്വാദകര്‍ക്കായി’ ഒരുക്കിയിരിക്കുന്നത് കാണുക ഇവിടെ,
http://www.youtube.com/watch?v=50_rulzr_QY&feature=related

സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്ക് ആക്കം കൂട്ടാനല്ലാതെ മറ്റെന്തെങ്കിലും നേട്ടം ഇത്തരം കെട്ടുകാഴ്ചകള്‍ കൊണ്ട് നേടാനുണ്ടോ ? ശ്ലീലത്തിന്റെയും സഭ്യതയുടേയും അതിര്‍വരമ്പുകള്‍ ലംഘിച്ച് കൊണ്ട് സമൂഹത്തെ ഉന്മാദികളും സുഖിയന്മാരുമാക്കാന്‍ ചാനലുകള്‍ മത്സരിച്ച് കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് അധമ സംസ്കാരങ്ങളുടെ വ്യാപനം വേഗത്തിലാക്കാന്‍ മാത്രമേ ദര്‍ശനക്കാവൂ. തിന്മകള്‍ കൊടികുത്തിവാഴുന്ന സമൂഹത്തിലേക്ക് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാനുതകുന്ന വിധം മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി പരിശ്രമിക്കുന്നതിന് പകരം ചെരിപ്പിനനുസരിച്ച് കാല് മുറിക്കാനുള്ള അപകടകരമായ പ്രവണതയാണ് ദര്‍ശനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇത്തരുണത്തില്‍ എസ് കെ ക്കാര്‍ നെഞ്ചത്ത് കൈ വെച്ച് സ്വയം ചോദിക്കാന്‍ ചില ചോദ്യങ്ങള്‍.

1. അഭിനയത്തിന്റെ ഇസ്‌ലാമിക വിധി എന്ത് ?

2. അഭിനയം ഹറാം ആണെങ്കില്‍ നിങ്ങള്‍ സം‌പ്രേക്ഷണം ചെയ്യാനിരിക്കുന്ന സീരിയലുകള്‍ (അത് ആരെക്കുറിച്ചുള്ളതാണെങ്കിലും ശരി) പ്രക്ഷേപണം ചെയ്യുന്നതിന്റെയും കാണുന്നതിന്റെയും വിധി എന്ത് ?

3. സംഗീതത്തിന്റെ ഇസ്‌ലാമിന്റെ മാനം എന്താണ് ?

4. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും യുവതികളും അന്യപുരുഷന്മാര്‍ക്ക് മുമ്പിലും ക്യാമറക്ക് മുമ്പിലും ആടിപാടുന്നതും അത് മറ്റുള്ളവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

5. അന്യ സ്ത്രീ പുരുഷന്മാര്‍ അഭിനയിച്ചൊരുക്കുന്ന ശ്ലീലവും അശ്ലീലവുമായ പരസ്യങ്ങള്‍ കാണുന്നതിന്റെ വിധി എന്താണ് ?

6. മേല്‍ പറയപ്പെട്ടവയെല്ലാം ഹറാം ആണെങ്കില്‍ അത്തരം ഹറാമുകള്‍ ദിനേന സം‌പ്രേക്ഷണം ചെയ്യുന്ന ദര്‍ശന ചാനലും അതിന്റെ നടത്തിപ്പും അല്ലാഹു പൊരുത്തപ്പെടുമോ ?

ചിന്താശേഷി പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ചിന്തിക്കുക ! സുന്നത്ത് ജമാ‌അത്തിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുക! അല്ലാഹു തൌഫീഖ് ചെയ്യട്ടെ ആമീന്‍.

ചേളാരി സമസ്തയുടെ ആശീര്‍വാദത്തിലുള്ള ദര്‍ശനയുടെ ദര്‍ശനങ്ങള്‍ അനിസ്ലാമികമാണ്. അതിനു ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ല. ഇസ്ലാമിന്റെ ആധികാരികത അവകാശപ്പെട്ടു അവരുടെ പിറകെ കൂടുന്നവര്‍ വിലയിരുത്തുക. അവരെ പല കാര്യത്തിലും പിന്തുണയ്ക്കുന്ന പുത്തന്‍വാടാ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ