എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

കരുത്തോടെ മുന്നോട്ട്


കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല.

കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല. അത്‌ സംഭവിച്ചുവൊ ? കഴിഞ്ഞ ശനിയാഴ്ച ലോക മലയാളി കളെ ഞെട്ടിച്ച വിവരമാണ്‌ ലോകം കണ്ടത്‌. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഏവരുടെയും പ്രിയപ്പെട്ടവരായിരുന്നു. ഏത്‌ പ്രതിസന്ധികളെയും വെല്ലാന്‍ തക്ക രൂപത്തില്‍ പ്രവാചക ശിരോമണിയുടെ നേരായ മാര്‍ഗത്തിലൂടെ നിറ പുഞ്ചിരിയുമായി നടന്നു നീങ്ങിയ ആ തങ്ങളുപ്പാപ്പ ഇന്ന്‌ കൊടപ്പനക്കലില്‍ നിന്ന്‌ യാത്രയായി. നമ്മെ വിട്ടു പിരിഞ്ഞു. ഇനി എന്ന്‌ കാണും ആ മുഖം? എനി സങ്കടങ്ങള്‍ പറയുവാനും വേവലാതികള്‍ കേള്‍ക്കാനും വിധി പറഞ്ഞു പ്രശ്നങ്ങളുടെ നൂലാമാലകള്‍ നീക്കി സന്തോഷിപ്പിക്കുവാനും. കേരളത്തില്‍ കണ്ണീരിെന്‍റ കടല്‍ ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുകയാണ്‌. എല്ലാവരിലും എന്തോ ഒരു ഭീതി പടര്‍ന്നിരിക്കുന്നു. എനി എന്ത്‌ ? ഈ ചോദ്യം . സര്‍വ്വ ശക്തനായ നാഥനോട്‌ കണ്ണീരോടെ പറയുന്നു. നാഥാ ഞങ്ങളുടെ തങ്ങളുപ്പാനോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ച്‌ കൂട്ടണെ ! ആമീന്‍. വാസ്തവത്തില്‍ തങ്ങളുപ്പയോട്‌ കൂടുതല്‍ അടുക്കുവാന്‍ കഴിഞ്ഞിട്ടില്ലങ്കിലും അഹ്ളുബൈത്തില്‍ പ്രമുഖരായത്‌ കൊണ്ട്‌ നെഞ്ചിലേറ്റി നടക്കുകയായിരുന്നു. ഇത്രപെട്ടന്ന്‌ അല്ലാഹു തിരിച്ചു വിളിക്കും എന്ന്‌ ഒരിക്കലും പ്രതീക്ഷില്ല. അത്കൊണ്ട്‌ തന്നെ ആ വിയോഗ രോദനം ദിവസങ്ങള്‍ പിന്നിട്ടിട്ടും നിയല്‍ പോലെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉറക്കം വരാതെ, ഞെട്ടലില്‍ നിന്നും മുക്തമാവാതെ. പാരാവാരം പോലെ രാജ്യത്തിെന്‍റ നാനാ ദിക്കില്‍ നിന്നും അവസാനമായി ഒരു നോക്ക്‌ കാണുവാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ ആ നേതാവിെന്‍റ ആത്മ ശാന്തിക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചു. ഇരുപത്‌ തവണയായിട്ടാണ്‌ ജനാസ നിസ്കാരം നടന്നത്‌. ജനപ്പെരുപ്പമാണ്‌ അതിന്‌ കാരണം. രാഷ്ട്രീയത്തിലെന്നപോലെ സുന്നത്ത്‌ ജമാഅത്തിെന്‍റ നേതാവ്‌ കൂടിയായിരുന്നു. എല്ലാവരെയും സ്നേഹിക്കുവാന്‍ ആ മഹാന്‌ കഴിഞ്ഞു. അഹ്ളുബൈത്തിനെ സ്നേഹിക്കുന്നവരാണ്‌ എല്ലാ മലയാളികളും. അവിടെ ജാതി മത വരമ്പില്ല. മന്ത്രിയും സാധാരണക്കാരനും അവിടെ കയറാം. എല്ലാവര്‍ക്കും ആ നേതാവിനെ വേണം. ചില്ലറ പുത്തന്‍ വാദികളല്ലാതെ. അവര്‍ റസൂലുള്ളാനെ സ്നേഹിക്കാത്തതിനാല്‍ അഹ്ളുബൈത്തിനെ സ്നേഹിക്കുവാന്‍ അവര്‍ക്ക്‌ കഴിയുകില്ല. അത്‌ കൊണ്ട്‌ തന്നെ പാണക്കാട്ടില്‍ നിന്നും ഊതി കൊടുക്കുന്ന നൂലിെന്‍റ നീട്ടം പറഞ്ഞു പരിഹാസിച്ചു. പരിഹസിച്ച അവരോട്‌ തങ്ങളുപ്പാപ്പ പ്രതികരിച്ചില്ല. ഇന്ന്‌ വേര്‍പ്പാടിെന്‍റ നൊമ്പരവുമായി കഥനമേറെ നിറച്ചു കണ്ണീരോടെ ആ മഹാത്മാവിെന്‍റ നിത്യ ശാന്തിക്ക്‌ ദികറും ദുആയുമായി നാഥനോട്‌ ഇരക്കുന്നു. നാഥാ ! തങ്ങളുപ്പാനോടൊത്ത്‌ സ്വര്‍ഗത്തില്‍ ഞങ്ങള്‍ക്കും ഒരു ഇടം തരണെ... ആമീന്‍