എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2012, ജനുവരി 9, തിങ്കളാഴ്‌ച

പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൌലവിക്ക് സമ്മാനമായി റക്സോണ

ഇസ്ലാമിക ചരിത്രത്തിലെ മുഴുവന്‍ റെകോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ഖുര്‍-ആനും സുന്നതും ‘ശക്തമായി മുറുകെ പിടിക്കുന്നവര്‍‘ നടത്തിയ അഖില കേരളാ കളവ് പറയല്‍ മത്സരത്തിന്‍റെ അനുപമ ദ്ര്ശ്യങ്ങള്‍ മലയാളികളാരും മറന്നുകാണില്ലല്ലോ! ആ വിഷയം സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു സാങ്കല്പിക സുഹുര്‍ത്ത് (മുജാഹിദ് കാരനായിരുന്ന) എന്നോട് പറഞ്ഞ ചെറിയൊരു കാര്യം നിങ്ങള്‍ നല്ലവരോടൊന്ന് പങ്കുവെക്കണമെന്നു തോന്നി.

സുഹുര്‍ത്ത്, ഖുര്‍-ആനിന്‍റെയും തിരുസുന്നതിന്‍റെയുമടിസ്ഥാനത്തില്‍ കേരള മുജാഹിദുകള്‍ നടത്തിയ കളവു പറയല്‍ മത്സരത്തിന്‍റെ ദ്ര്സാക്ഷിയും രക്തസാക്ഷിയുമാണു. അതെന്തുകൊണ്ടെന്ന് ഇത് വായിച്ച് കഴിയുംബോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും.

മത്സരരംഗങ്ങള്‍ ഒപ്പിയെടുക്കുന്ന സുഹുര്‍ത്തിന്‍റെ മായാത്ത ഓര്‍മ്മയിലേക്ക്...

മത്സരം തുടങ്ങുന്നതിനു മുംബെ ഒരു മൌലവി ചോദിച്ചു. എന്താണു കളവ് പറയേണ്ടത്? അപ്പോള്‍ സംഘാടകര്‍ പറഞ്ഞു “നാം സാധാരണ പറയാറുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. നമ്മള്‍ പൊതുവെ കളവുകളല്ലേ പറയാറുള്ളൂ.” അങ്ങിനെ കളവു പറയല്‍ മത്സരം ആരംഭിച്ചു. സുന്നികള്‍ ആയതുകളും ഹദീസുകളും വിശദീകരിക്കുംബോള്‍ എങ്ങിനെ കളവ് പറഞ്ഞ് അതിനെ പ്രതിരോധിക്കണമെന്ന് സകലമാന മൌലവികളും ക്ലാസെടുത്തതും ട്രൈന്‍ ചെയ്തതും മത്സരാര്‍ത്ഥികള്‍ മനസ്സിലോര്‍മിച്ച് മത്സരവേദിയിലെത്തി. മത്സരം ശക്തമായി പുരോഗമിക്കുകയാണു. കളവു പറയല്‍ തെറ്റാണെന്ന് കുറച്ച് അല്ലാഹുവിനെ പേടിയുള്ള ഒരു മൌലവി സംഘാടകരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞുവത്രെ ‘താങ്കളുടെ അവസരം വരാനിരിക്കുന്നേയുള്ളൂ, അതിനു മുംബ് കളവ് പറയരുത്’. അങ്ങിനെ ശക്തമായ മത്സരത്തിനൊടുവില്‍ വളരെ ഭംഗിയായി സത്യത്തെ വളച്ച് കെട്ടി അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ച ഒരു മൌലവി വിജയിയായി. 'നുണ പറയുക'യെന്ന ആദര്‍ശമത്സരത്തില്‍ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൌലവിക്ക് സമ്മാനമായി റക്സോണ സോപ്പും സോപ്പ് പെട്ടിയും കിട്ടി.

സുഹുര്‍ത്ത് തുടരുകയാണു. പരിപാടി കഴിഞ്ഞപ്പോള്‍ മൊത്തം വിശകലനം നടത്താന്‍ ഏൽപ്പിക്കപ്പെട്ട ഒരു ഗസ്റ്റ് മൌലവി നിരൂപണം നടത്തി. അദ്ദേഹം പറഞ്ഞുവത്രെ “സത്യത്തില്‍ റക്സോണ സോപ്പ് ഈ മത്സരം സംഘടിപ്പിച്ച വലിയ മൌലവിമാര്‍ക്കാണ് നല്‍കേണ്ടത്” കൂട്ടത്തിലാരോ ചോദിച്ചു. “അതെന്തുകൊണ്ടാണ്?” അദ്ദേഹം പറഞ്ഞു “വിജയിക്കുന്നവര്‍ക്ക് 1001 രൂപ സമ്മാനം തരുമെന്ന് മൌലവിമാര്‍ പറഞ്ഞിരുന്നു. ഇവിടെ മുഴുവന്‍ ചോട്ടാ മൌലവിമാരും പറഞ്ഞതിനേക്കള്‍ വലിയ കളവായി എനിക്ക് അതാണു തോന്നുന്നത്”. അങ്ങിനെ ബാക്കിയുള്ള സോപ്പിന്‍ പെട്ടികള്‍ വലിയ മൌലവിമാര്‍ക്കും നല്‍കി പരിപാടി പിരിച്ച് വിട്ടു. കളവ് പറയാന്‍ പഠിച്ച ആവേശവുമായി ശാസ്ത്രീയമായി എങ്ങിനെ കളവുകള്‍ പറയണമെന്ന പുതിയ ഇല്‍മുകളുമായി മൌലവിമാര്‍ തൌഹീദ് വിശദീകരണ യോഗങ്ങളിലേക്കു പോയി.

ആദ്യത്തെ വിധി നിര്‍ണ്ണയത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ മൌലവി, സമ്മാനം ചെറുതായിപ്പോയെങ്കിലും മുജാഹിദ് ആദര്‍ശത്തില്‍ (കളവ് പറയല്‍) മുന്‍പന്തിയെലെത്തിയ സന്തോഷവുമായാണു വീട്ടിലെത്തിയത്. കുടുംബക്കാരെ മൊത്തം വിളിച്ച് കൂട്ടി അദ്ദേഹം പറഞ്ഞു “ഹിഫ്ള് മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി“. കാരണം അങ്ങിനെ പറയാന്‍ പഠിച്ചിട്ടാണല്ലോ ‘ഖുര്-ആന്‍ സെന്റ്ററി‘ല്‍ നിന്നും വരുന്നത്. പാവം വീട്ടുകാര്‍ സന്തോഷത്തോടെ സോപ്പുപെട്ടി തുറന്നു നോക്കി. വെറും കാലി!!! അകത്ത് റക്സോണ സോപ്പുണ്ടെന്ന് പറഞ്ഞ് പാവത്തിനെ പറ്റിച്ച സംഘാടകര്‍ ഊറിച്ചിരിക്കുന്നുണ്ടാവും. മൌലവിക്ക് കാരണം പിടികിട്ടി.
“ഖുര്‍-ആനും സുന്നതും മുറുകെ പിടിക്കുന്നവര്‍ അതിന്‍റെ വെറും ചട്ടകള്‍ മാത്രമാണു മുറുകെ പിടിക്കുന്നതെന്നും സത്യത്തില്‍ ഖുര്‍-ആനും സുന്നതും അതിലില്ലെന്നു” മുള്ള സത്യം അദ്ദേഹം ഓര്‍മിച്ച് സമാധാനിച്ചു.

ഇതിനൊക്കെ സാക്ഷിയായ സുഹുര്‍ത്ത് പറഞ്ഞു “ഇനിയെങ്കിലും എനിക്ക് സത്യം പറയണം, ഞാനീ കളവു പ്രസ്ഥാനമായ മുജാഹിദ് വിടുന്നു.”

ശ്രദ്ധിക്കേണ്ടത് : മുജാഹിദുകള്‍ കളവ് പറയല്‍ മത്സരം നടത്തിയതും വിജയിയായ മൌലവിക്കു സോപ്പ് പെട്ടി സമ്മാനം ലഭിച്ചതുമൊക്ക് യഥാര്‍ത്ഥ്യവും മൌലവിമാര്‍ സമ്മതിച്ചതുമാണു. മേല്‍ പറഞ്ഞ കാരയങ്ങളില്‍ സുഹുര്‍ത്ത് മാത്രമേ സാങ്കല്പികമുള്ളൂ. സത്യം അറിയാന്‍ താല്പര്യമുള്ളവര്‍ താഴെ ലിങ്കില്‍ ക്ലിക് ചെയ്യുക.


ദുആ വസ്വിയ്യതോടെ

അമീന്‍ മാണിയൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ