എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2011 ഡിസംബർ 27, ചൊവ്വാഴ്ച

മുജാഹിദ് മൌലവിമാര്‍ എങ്ങോട്ട്



തല മറക്കാന്‍ മടിക്കുന്ന സ്ത്രീകളുടെ ശ്രദ്ദക്ക്....

പ്രിയപ്പെട്ട സഹോദരിമാരെ,അസ്സലാം അലൈകും.
തല മറക്കാന്‍ മടിക്കുന്നവരും, തല മറച്ചിട്ടും അന്യ പുരുഷന്മാരെ കാണുമ്പോള്‍ താനേ തലയിലെ തട്ടം താഴേക്ക്‌ വീണു പോകുന്നവരും, കട്ടി കുറഞ്ഞ വസ്ത്രം കൊണ്ട് തല മറക്കുന്നവരും, തലയുടെ മുന്‍ ഭാഗത്തെ മുടിയുടെ ഡിസൈന്‍ പുറത്തു കാണിച്ചു കൊണ്ട് ബാക്കി ഭാഗം ഭദ്രമായി മറക്കുന്നവരും ആയ സ്ത്രീകളോടും അത്തരം ഉമ്മമാരെ സ്നേഹിക്കുന്ന മക്കളോടും പെണ്‍ കുട്ടികളെ സ്നേഹിക്കുന്ന ഉപ്പമാരോടും ഭാര്യമാരെ സ്നേഹിക്കുന്ന ഭര്താക്കന്മാരോടും സഹോദരിമാരെ സ്നേഹിക്കുന്ന ആങ്ങളമാരോടും ആണ് ഞാന്‍ ഈ എഴുത്തിലൂടെ സംവദിക്കുന്നത്.
തല മറക്കണം എന്ന് അറിവില്ലാത്ത ഒരു സ്ത്രീയെ മുസ്ലിം സമുദായത്തില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുകയില്ല. തല മറക്കല്‍ നിര്‍ബന്ദമാണ് എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില്‍ തല മറക്കുന്ന സ്ത്രീകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ് നമ്മുടെ സമുദായത്തില്‍ തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ ഇത്രയും കൂടുതല്‍ പേര്‍ തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ എഴുത്ത് അയക്കുന്നത്.
നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില്‍ കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍( (..'(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ നരകം കാണാന്‍ ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില്‍ വെച്ച് ഞാന്‍ കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന്‍ എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന്‍ ജിബ്രീല്‍( (..'(അ)നോട് ചോദിച്ചു. ഏതാണ്‌ ആ സ്ത്രീ ജിബ്രീലേ ? അപ്പോള്‍ ജിബ്രീല്‍( (..'(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക്‌ ഇനിയും കൂടുതല്‍ കാണുവാനുണ്ട്.......
(അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി (സ) അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്‍കാലം കുറിക്കുന്നില്ല )
രസൂലുല്ലാഹി (സ) യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള്‍ ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി (സ) യോട് ചോദിച്ചു. ഉപ്പാ, ആ പാവം സ്ത്രീകള്‍ ഈ രീതിയില്‍ മാരകമായി ശിക്ഷിക്കപ്പെടാന്‍ എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ..
രസൂലുല്ലാഹി (സ) വിശദീകരിച്ചു തുടങ്ങി. മകളേ, ഞാന്‍ ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില്‍ തലച്ചോറ് പതഞ്ഞു പൊങ്ങുന്ന ആ സ്തീയുണ്ടല്ലോ, അവള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ തല മുടി പൂര്‍ണമായും മറക്കാതവള്‍ ആയിരുന്നു. അതായത് ആ സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു.
ഇനി എന്റെ പൊന്നു സഹോദരിമാര്‍ ചിന്തിക്കുക. ഈ ദുന്യാവില്‍ വളരെ ചെറിയ കാലയളവില്‍ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ ചെറു ജീവിതത്തില്‍ നമ്മള്‍ മുടി എല്ലാവര്ക്കും മുന്നില്‍ കാണിച്ചു നടന്നിട്ട് നമുക്ക് ലഭിക്കാനുള്ളത് എന്താണ്? മുടി മറച്ചു എന്നത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്താണ്? മുടി സ്റ്റൈല്‍ ആക്കി ഡിസൈന്‍ ചെയ്തു അഹംഭാവത്തോടെ നടന്നിരുന്ന എത്രയോ സ്ത്രീകളെ നമുക്ക് പരിചയം ഉണ്ടാകാം. അവരില്‍ പലരും തല മുടി വെളുത്ത് പോയ കാരണത്താല്‍ ഇന്ന് ഡിസൈന്‍ എല്ലാം ഒഴിവാക്കി തലമുടി കൂട്ടി കെട്ടി നടക്കുന്നത് നാം കാണുന്നു. നമ്മള്‍ കാണിച്ചു നടക്കുന്ന ഈ മുടിയുടെ അവസ്ഥയും ഇത് തന്നെ അല്ലെ? മാത്രം അല്ല, മുടി വെളുക്കുന്നത്‌ വരെ നമ്മള്‍ ഈ ലോകത്ത് ജീവിക്കും എന്നതിന് നമുക്ക് എന്ത് ഉറപ്പാണ് ഉള്ളത്?
പക്ഷെ നഷ്ടപ്പെടാനുള്ളതോ, അത് എത്രയോ വലുതാണ്‌. ..'. നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത നഷ്ടം ആണ് ഈ മുടി പ്രദര്‍ശനം കൊണ്ട് നമുക്ക് വരാനിരിക്കുന്നത്. സമുദ്രത്തില്‍ നമ്മള്‍ ഒരു വിരല്‍ മുക്കിയാല്‍ നമ്മുടെ വിരലില്‍ വരുന്ന ഒരു തുള്ളി വെള്ളത്തിനോട് നമ്മുടെ ഇഹ ലോക ജീവിത ദൈര്‍ഗ്യം ഉപമിച്ചാല്‍ പരലോക ജീവിതത്തെ സമുദ്രത്തിലെ ബാക്കി വെള്ളത്തോട് ഉപമിക്കാം. അത്രയും വലുതാണ്‌ പരലോക ജീവിതം. ആ പരലോകത്ത് ആളി കത്തുന്ന തീയില്‍ മുടിയില്‍ കെട്ടി തൂക്കപ്പെട്ട രീതിയില്‍ അവസാനമില്ലാത്ത ആ ജീവിതം തള്ളി നീക്കാന്‍ നിങ്ങള്ക്ക് സാധിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ തല മറക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങള്ക്ക് തോന്നിയ പോലെ ജീവിതം അടിച്ചു പൊളിച്ചു കൊള്ളുക.
ഇനി ഈ രീതിയില്‍ നരക ശിക്ഷ അനുഭവിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ, നിര്‍ബന്ധമായും തല മറക്കണം. മറച്ചേ തീരൂ. അല്ലെങ്കില്‍ മേല്‍ പറഞ്ഞ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ശരിക്കും മനസ്സികാക്കുക. ജീവിതത്തില്‍ വല്ലപ്പോഴും തല വേണ്ട പോലെ മറക്കാതെ നടന്നിട്ടുണ്ടെങ്കില്‍ രബ്ബിനോട് തൗബ ചെയ്തു മടങ്ങുക. ശിഷ്ട ജീവിതത്തില്‍ ഒരിക്കലും തല മറക്കാതെ പുറത്തിരങ്ങാതിരിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ...ആമീന്‍.
സ്നേഹത്തോടെ-

-Dr . മന്ഹ മഹനൂര്‍

2011 ഡിസംബർ 22, വ്യാഴാഴ്‌ച

ഒരു വേദിയില്‍ ഇങ്ങിനെ ഒരിക്കലും പാടില്ലാ.....ചേളാരി തീരുമാനമാണ്‌ പോല്



മര്‍ഹൂം പാണക്കാട്‌ തങ്ങള്‍, ഇ.അഹമ്മദ്‌ സാഹിബ്‌, കാന്തപുരം അബൂബക്കര്‍ മുസ്ളിയാര്‍ ഒരു വേദിയില്‍ ..ഇങ്ങിനെ ഒരിക്കലും പാടില്ലാ.....ചേളാരി തീരുമാനമാണ്‌ പോല്‍.... കുഞ്ഞാലി കുട്ടി ഖലീല്‍ തങ്ങളുടെ മഅ്ദനില്‍ വന്നതും കടുത്ത തെറ്റാണ്‌ പോല്‍....

2011 നവംബർ 19, ശനിയാഴ്‌ച

തുടങ്ങാന്‍ സമയമായി യുവതികളും യുവാക്കളും ജാഗ്രതൈ

എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39),സി കെ ജാഫര്‍(28),ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്രസ്സയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

ബുധനാഴ്‌ച രാവിലെ വിവിധപ്രദേശങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ അക്രമികള്‍ സൈക്കിള്‍ ചെയിന്‍, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായാണ്‌ അഴിഞ്ഞാടിയത്‌. മദ്രസ്സയിലേക്കെത്തിയ കുട്ടികളെയും ഇവര്‍ വെറുതെ വിട്ടില്ല. യൂനിവേഴ്‌സിറ്റിയില്‍ നിന്നും പൊലീസ്‌ എത്തിയതിന്‌ ശേഷമാണ്‌ സ്ഥിതി ശാന്തമായത്‌. കോടതി ഉത്തരവുകള്‍ തങ്ങള്‍ക്കെതിരാവുകയാണെന്ന അരിശത്തില്‍ പള്ളി പൂട്ടിക്കാനുള്ള ഉദ്ദേശവുമായി പലതവണ എ പി വിഭാഗം ഇവിടെ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. അധികൃതരുമായുള്ള ചര്‍ച്ചയില്‍ പള്ളി പൂട്ടണമെന്ന വാദം എ പി വിഭാഗം ഉന്നയിക്കുകവരെയുണ്ടായി. മുന്‍പ്‌ നാലു തവണ എ പി വിഭാഗം ചെനക്കലങ്ങാടി പള്ളിയില്‍ അക്രമമഴിച്ചു വിട്ടിട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ തിരൂരങ്ങാടിയിലും തിരൂരിലും ആര്‍ ഡി ഒ കല്യാണിക്കുട്ടി, തിരൂരങ്ങാടി സി ഐ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പള്ളി പൂട്ടണമെന്ന വാദത്തില്‍ എ പി വിഭാഗം ഉറച്ചു നിന്നു. അധികൃതര്‍ തങ്ങളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‌ അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച്‌ ഇറങ്ങി പോവുകയായിരുന്നു. പള്ളിയുടെ ഭരണത്തില്‍ എ പി വിഭാഗം ഇടപെടരുതെന്ന്‌ ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു.

വെളള്ളീയാഴ്‌ച പുലര്‍ച്ചെ എ പി വിഭാഗം പള്ളിയുടെയും മദ്രസയുടെയും പൂട്ട്‌ പൊളിച്ച്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും മുജാഹിദ്‌ പ്രവര്‍തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ജുമുഅക്ക്‌ സംഘര്‍ഷമുണ്ടാക്കാനുളള്ള എ പി വിഭാഗം പ്രവര്‍ത്തകരുടെ നീക്കം യൂനിവേഴ്‌സിറ്റിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമെത്തിയ പൊലീസ്‌ തകര്‍ത്തു.

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്മദ്‌ കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി മന്‍സൂറലി, അലി മദനി മൊറയൂര്‍, ടി പി ഹുസൈന്‍കോയ, സി കെ ഉസ്‌മാന്‍ ഫാറൂഖി, മര്‍ക്കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയമാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മാരകായുധങ്ങളുമായി മുജാഹിദ്‌ പ്രവര്‍ത്തകരെ പള്ളിയില്‍ വെച്ച്‌ അക്രമിച്ച എ പി വിഭാഗം ഗുണ്ടകള്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.